Connect with us

National

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം; ബി ജെ പി എം എല്‍ എയടക്കം ആറു പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

റായ്പൂര്‍: ഛത്തീസ്ഗഢിലെ ബസ്തറില്‍ ബി ജെ പി എം എല്‍ എയുടെ വാഹന വ്യൂഹത്തിനു നേരെ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ ദന്തേവാദയിലെ ബി ജെ പി എം എല്‍ എ. ഭീമ മാണ്ഡവിയടക്കം ആറു പേര്‍ കൊല്ലപ്പെട്ടു. സുരക്ഷക്ക് നിയോഗിക്കപ്പെട്ട പോലീസുകാരാണ് കൊല്ലപ്പെട്ട മറ്റ് അഞ്ചുപേര്‍. സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പു നടക്കാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെയാണ് ആക്രമണം.

ഗോത്രവര്‍ഗ മേഖലയായ ബസ്തറിലെ കുവാകോണ്ടക്കു സമീപം തിരഞ്ഞെടുപ്പു പ്രചാരണം കഴിഞ്ഞു മടങ്ങവെയാണ് വൈകീട്ട് നാലരയോടെ എം എല്‍ എ ആക്രമണത്തിനിരയായത്. ശക്തമായ ഐ ഇ ഡി സ്‌ഫോടനമാണ് മാവോയിസ്റ്റുകള്‍ നടത്തിയത്.

പോലീസ് മുന്നറിയിപ്പ് അവഗണിച്ചാണ് മാവോയിസ്റ്റുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന മേഖലയിലൂടെ ഭീമ മാണ്ഡവി സഞ്ചരിച്ചതെന്ന് ദന്തേവാദ പോലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ പറഞ്ഞു. എസ് പിയും മറ്റു പോലീസുദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

Latest