Connect with us

National

സ്ഥാനാര്‍ഥി പട്ടികയില്‍ വനിതകള്‍ കുറവ്; അസംതൃപ്തി പ്രകടിപ്പിച്ച് ബി ജെ പി വക്താവ് ഷായിന

Published

|

Last Updated

മുംബൈ: വനിതകള്‍ക്ക് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളൊന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മതിയായ പ്രാതിനിധ്യം നല്‍കാത്തതില്‍ അസംതൃപ്തി പ്രകടിപ്പിച്ച് മഹാരാഷ്ട്രയിലെ ബി ജെ പി വക്താവ് എന്‍ സി ഷായിന. അതേസമയം, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും സ്ഥാനാര്‍ഥി പട്ടികയില്‍ യഥാക്രമം 41, 33 ശതമാനം പ്രാതിനിധ്യം ഉറപ്പുവരുത്തിയതിനെ ഷായിന പ്രകീര്‍ത്തിച്ചു. മറ്റു പാര്‍ട്ടികള്‍ സ്ത്രീകളുടെ കാര്യത്തില്‍ അധര വ്യായാമം മാത്രമാണ് നടത്തുന്നതെന്നും അവര്‍ ഉണരണമെന്നും ബി ജെ പി നേതാവ് ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ സീറ്റുകളില്‍ 13 വനിതകളെ മാത്രമാണ് പ്രമുഖ പാര്‍ട്ടികളെല്ലാം കൂടി സ്ഥാനാര്‍ഥികളായി രംഗത്തിറക്കിയിട്ടുള്ളത്.
“കഴിവും പ്രാഗത്ഭ്യവും തെളിയിക്കാന്‍ വനിതകള്‍ക്ക് അവസരം വേണം. തിരഞ്ഞെടുപ്പില്‍ തങ്ങളുടെ നൈപുണ്യം വ്യക്തമാക്കാന്‍ കൂടുതല്‍ വനിതാ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് എല്ലാ പാര്‍ട്ടികളുടെയും നേതൃത്വം അവസരമൊരുക്കണം”-ഷായിന പറഞ്ഞു.

മഹാരാഷ്ട്രയില്‍ ഇക്കുറി ഏഴ് വനിതകളാണ് ബി ജെ പി സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടിയിട്ടുള്ളത്. കോണ്‍ഗ്രസ്-3, എന്‍ സി പി-1, ശിവസേന-1 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കണക്ക്.

Latest