Connect with us

National

റിപ്പോ നിരക്ക് 25 പോയിന്റ് കുറച്ച് ആര്‍ ബി ഐ; വായ്പകളുടെ പലിശ നിരക്ക് കുറയും

Published

|

Last Updated

മുംബൈ: ആര്‍ ബി ഐയുടെ റിപ്പോ നിരക്ക് 25 പോയിന്റ് കുറയ്ക്കാന്‍ തീരുമാനം. ഇതോടെ നിരക്ക് 6.25ല്‍ നിന്ന് 6 ശതമാനമായി കുറയും. നിരക്ക് നിശ്ചയിക്കുന്ന ആറംഗ പാനലിന്റെ തലവന്‍ കൂടിയായ ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് മൂന്നു ദിവസം നീളുന്ന പണാവലോകന യോഗത്തില്‍ ഇക്കാര്യം അറിയിച്ചത്. 2019-20 സാമ്പത്തിക വര്‍ഷത്തെ ആദ്യ ദ്വൈമാസ പണാവലോകന യോഗമാണ് നടന്നുവരുന്നത്.

വാണിജ്യ ബേങ്കുകള്‍ക്ക് റിസര്‍വ് ബേങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്കാണ് കുറച്ചത്. ഇതോടെ ഭവനത്തിനും വാഹനത്തിനും മറ്റുമുള്ള വായ്പകളുടെ പലിശ നിരക്ക് കുറയും. തുടര്‍ച്ചയായി ഇത് രണ്ടാം തവണയാണ് റിപ്പോ നിരക്ക് കുറയ്ക്കുന്നത്. ഒന്നര വര്‍ഷത്തെ ഇടവേളക്കു ശേഷം ഇക്കഴിഞ്ഞ ഫെബ്രുവരിയിലും റിപ്പോ നിരക്ക് 25 പോയിന്റുകള്‍ കുറച്ചിരുന്നു.