Kerala
രാഹുല്‍ ഗാന്ധി വന്നാല്‍ കേരളം യുഡിഎഫ് തൂത്തുവാരും: രമേശ് ചെന്നിത്തല
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ കേരളം യുഡിഎഫ് തൂത്തുവാരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെക്കെ ഇന്ത്യയില്‍തന്നെ അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം ഗുണം ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് താന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം വീണ്ടും ആവശ്യപ്പെടുകയാണ്. എല്ലാവരും ഒറ്റക്കെട്ടായാണ് ഈ ആവശ്യമുന്നയിക്കുന്നത്. രാഹുലിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
---- facebook comment plugin here -----