Connect with us

Ongoing News

ഞെട്ടിക്കുന്ന തോല്‍വി; റയല്‍ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്ത്

Published

|

Last Updated

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സിസ് ലീഗില്‍ തുടര്‍ച്ചയായി നാലാം കിരീടമെന്ന റയല്‍ മാഡ്രിഡിന്റെ സ്വപ്‌നം പൊലിഞ്ഞു. ഡച്ച് ടീമായ അയാക്‌സ് ആണ് റയലിനെ അവരുടെ തട്ടകത്തില്‍ വെച്ച് അട്ടിമറിച്ചത്. മിന്നുന്ന ജയവുമായി അയാക്‌സ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. രണ്ടാം പാദ പ്രീ ക്വാര്‍ട്ടറില്‍ റയലിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് അയാക്‌സ് തകര്‍ത്തത്. ആദ്യപാദത്തിലേറ്റ തോല്‍വിക്ക് പകരം വീട്ടിയ അയാക്‌സ് ഇരു പാദങ്ങളിലുമായി 5-3ന്റെ ജയമാണ് സ്വന്തമാക്കിയത്. ആദ്യപാദത്തില്‍ 2-1നായിരുന്നു റയിലിന്റെ ജയം.

2012ന് ശേഷം ഇതാദ്യമായാണ് റയല്‍ ആദ്യ നോക്കൗട്ട് റൗണ്ടില്‍ പുറത്താകുന്നത്. അന്ന് ചെല്‍സിയാണ് റയലിനെ കീഴടക്കിയത്. കളിയുടെ ഏഴാം മിനുട്ടില്‍ തന്നെ റയല്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ട് അയാക്‌സ് ആദ്യ ഗോള്‍ നേടി. സിയേചാണ് ഗോള്‍ നേടിയത്. 18ാം പതിനെട്ടാം മിനുട്ടില്‍ നെരസ് ലീഡ് വര്‍ധിപ്പിച്ചു. 62ാം മിനുട്ടില്‍ ടാഡിച് ലക്ഷ്യം കണ്ടു. 70ാം മിനുട്ടില്‍ അസെന്‍സിയോ ഗോള്‍ മടക്കിയെങ്കിലും തൊട്ടുപിന്നാലെ ഷോണ്‍ നാലാം ഗോള്‍ നേടി അയാക്‌സിന്റെ വിജയമുറപ്പിച്ചു. 22 വര്‍ഷത്തിന് ശേഷമാണ് അയാക്‌സ് ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്.