Connect with us

Ongoing News

ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ സാരി രാഷ്ട്രീയം

Published

|

Last Updated

സൂറത്ത്: ഉത്തർപ്രദേശിൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി കോൺഗ്രസ്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെയും ചിത്രങ്ങൾ അച്ചടിച്ച സാരി പുറത്തിറക്കിയാണ് കോൺഗ്രസിന്റെ പ്രചാരണം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്പായി നരേന്ദ്ര മോദിയുടെ ചിത്രം പ്രിന്റ് ചെയ്ത സാരിയുമായി ബി ജെ പി രംഗത്തെത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കോൺഗ്രസ് ഇത്തവണ രംഗത്തെത്തിയത്.
ഇന്ത്യയിലെ പ്രമുഖ വസ്ത്ര മാർക്കറ്റായ സൂറത്തിൽ നിന്നാണ് രാഹുലിന്റെയും പ്രിയങ്കയുടെയും ചിത്രം അച്ചടിച്ച സാരി പുറത്തിറക്കുന്നത്.