Connect with us

International

വരവില്‍ കവിഞ്ഞ സ്വത്ത്: പാക് മന്ത്രി അറസ്റ്റില്‍

Published

|

Last Updated

ലാഹോര്‍: വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന കേസില്‍ പാക് മന്ത്രിയെ ലാഹോര്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ (എന്‍ എ ബി) അറസ്റ്റു ചെയ്തു. പഞ്ചാബ് കാബിനറ്റ് മന്ത്രിയും പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ അബ്ദുല്‍ അലീം ഖാനാണ് അറസ്റ്റിലായത്.

തീരദേശ കമ്പനിയായ ഹെക്‌സാം ഇന്‍വെസ്റ്റ്‌മെന്റ് ഓവര്‍സീസ് ലിമിറ്റഡിലും പാര്‍ക് വ്യൂ, റിവര്‍ ഏജ് എന്നീ ഹൗസിംഗ് സൊസൈറ്റികളുമായി ബന്ധപ്പെട്ട് അലീം ഖാനുള്ള അനധികൃത് സ്വത്തു സംബന്ധിച്ചാണ് അന്വേഷണം നടത്തുന്നതെന്ന് എന്‍ എ ബി വക്താവ് നവാസിഷ് അലി ആസിം വെളിപ്പെടുത്തി.

91 കോടി 80 ലക്ഷം രൂപ മൂല്യമുള്ള വസ്തുവകകള്‍ അലീം ഖാനുണ്ടെന്ന് ഒരു പാക് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 15 കോടി 90 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ ഖാന്റെ സ്വന്തം പേരിലാണ്. ഖാനെ വ്യാഴാഴ്ച എന്‍ എ ബി കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.