Connect with us

Kerala

ഗാന്ധിജിയെ വീണ്ടും കൊല്ലരുത്: എസ് എസ് എഫ്

Published

|

Last Updated

ഹൈദരാബാദ്: രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിജിയെ പ്രതീകാത്മകമായി വെടിവെച്ച് കൊന്നത് രാജ്യത്തിന് അപമാനകരമാണെന്ന് എസ് എസ് എഫ്. രാഷ്ട്ര പിതാവിന്റെ മരണം പോലും ആഘോഷമാക്കി, കൊലയാളിക്ക് ഹാരമണിയിക്കുന്ന ക്രിമിനല്‍ സംഘം ഇന്ത്യയില്‍ വളര്‍ന്നു വരുന്നുവെന്നത് അത്ര നിസ്സാരമായി കാണാന്‍ കഴിയില്ല.

രാഷ്ട്രപിതാവിനെ പോലും അംഗീകരിക്കാത്തവര്‍ ഭരണഘടനയെ എങ്ങനെ ഉള്‍ക്കൊള്ളുന്നുവെന്നത് ഊഹിക്കാകുന്നതേയുള്ളു. ഇത്രയും പൈശാചികവും ഹിംസാത്മകവുമായ സംഭവം ഇന്ത്യ പോലെയുള്ള ബഹുസാംസ്‌കാരിക ഭൂമിയില്‍ സംഭവിക്കരുതായിരുന്നു. രാജ്യം അസ്തിത്വ ഭീഷണി നേരിടുന്ന പുതിയ കാലത്ത് ഒരുമിച്ച് നിന്ന് രാജ്യത്തെ പുനര്‍നിര്‍മിക്കണമെന്ന് എസ് എസ് എഫ് ദേശീയ അധ്യക്ഷന്‍ ശൗകത്ത് ബുഖാരി അഭ്യര്‍ഥിച്ചു.

ഹിന്ദ് സഫര്‍ യാത്രക്ക് ഹൈദരബാദില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വീകരണ സമ്മേളനം അഹ്മദ് പാഷ ഖാദിരി എം എല്‍ എ ഉദ്ഘാടനം ചെയ്തു. ദേശീയ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സിദ്ദീഖ് മുഖ്യ പ്രഭാഷണം നടത്തി. അബ്ദുല്‍ ഖാദിര്‍ സൂഫി, നൗഷാദ് ആലം മിസ്ബാഹി ഒഡീഷ,സുഹൈറുദ്ദീന്‍ നൂറാനി വെസ്റ്റ് ബംഗാള്‍, കലാം മാസ്റ്റര്‍ മാവൂര്‍, മജീദ് മാസ്റ്റര്‍ അരിയല്ലൂര്‍ , ഡോ. നൂറുദ്ദീന്‍ റാസി സംബന്ധിച്ചു.