National
'ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി'; പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശത്തെ പരിഹസിച്ച് മോദി
ന്യൂഡല്‍ഹി: ബിജെപിക്ക് പാര്‍ട്ടിയാണ് കുടുംബമെങ്കില്‍ ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രിയങ്കാ ഗാന്ധിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ച നടപടിയെ പരിഹസിച്ചുകൊണ്ടാണ് മോദി ഇക്കാര്യം പറഞ്ഞത്.
കോണ്‍ഗ്രസില്‍ കടുംബത്തെ എതിര്‍ക്കുന്നത് തെറ്റാണ്. പ്രവര്‍ത്തകരുടെ പാര്‍ട്ടിയാണ് ബിജെപി. ഇന്ത്യയുടെ ജനാധിപത്യമൂല്യങ്ങളെ സംരക്ഷിക്കുന്നതില്‍ പാര്‍ട്ടി എപ്പോഴും മുന്നില്‍നിന്നിട്ടുണ്ട്. ജനാധിപത്യ മൂല്യങ്ങള്‍ കൈവിടരുതെന്നും ജനാധിപത്യമാണ് നമ്മുടെ സംസ്കാരമെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ ബിജെപി ബൂത്ത് പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവിദിക്കുകയായിരുന്നു മോദി.
---- facebook comment plugin here -----