Connect with us

Wayanad

മാനന്തവാടി നഗരസഭക്ക് ഇനി ഡിജിറ്റല്‍ മുഖം

Published

|

Last Updated

മാനന്തവാടി: നഗരസഭയിലെ  സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍. ഓപ്പണ്‍ സോഴ്സ് സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ഏകീകൃത വെബ്  പ്ലാറ്റ് ഫോമില്‍ സിവില്‍ രജിസ്ട്രേഷന്‍ വിവരങ്ങള്‍, വിവിധ അപേക്ഷ ഫോറങ്ങള്‍, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിവരങ്ങള്‍, വിവിധ ലൈസന്‍സിനുള്ള അപേക്ഷകള്‍ നല്‍കല്‍, കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍, ടെണ്ടറുകള്‍ എന്നീ സേവനങ്ങള്‍ ഡിജിറ്റലായി ലഭിക്കും. മുനിസിപ്പാലിറ്റിയിലെ ജനസംഖ്യ, തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാരുടെ വിവരങ്ങള്‍, വിവിധ സര്‍ക്കാര്‍ സേവനങ്ങളിലേക്കുള്ള ലിങ്കുകളും https://mananthavadymunicipality.lsgkerala.gov.in/en  എന്ന വെബ്‌സൈറ്റ് വിലാസത്തില്‍ ലഭിക്കും. പുതിയതായി രൂപീകൃതമായ 28 മുനിസിപ്പാലിറ്റികളുടെ വെബ്സൈറ്റുകള്‍ കഴിഞ്ഞ ദിവസം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തിരുന്നു. ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനാണ് വെബ് സൈറ്റുകള്‍ രൂപകല്‍പന ചെയ്തത്.

Latest