Connect with us

Kerala

മുല്ലപ്പള്ളി രാമചന്ദ്രന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

Published

|

Last Updated

നെടുമ്പാശ്ശേരി: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. എന്നാല്‍ അദ്ദേഹം പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

നെടുമ്പാശ്ശേരി കരയാംപറമ്പ വളവില്‍വെച്ച് മുല്ലപ്പള്ളി യാത്ര ചെയ്ത കാറിന് പിറകില്‍ ബസ് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുല്ലപ്പള്ളിയുടെ കാര്‍ മുന്നിലുള്ള മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. മുല്ലപ്പള്ളിയുടെ കാര്‍ ഭാഗികമായി തകര്‍ന്നു. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം.

---- facebook comment plugin here -----

Latest