Connect with us

Ongoing News

ബ്ലാസ്റ്റേഴ്‌സ്, എങ്ങനെയെങ്കിലും ഒന്ന് ജയിച്ചാ മതി !

Published

|

Last Updated

കൊച്ചി: മുന്നോട്ടേക്കുള്ള വഴികളെല്ലാം അടഞ്ഞു കഴിഞ്ഞത് പോലെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ അവസ്ഥ. ആദ്യ കളിയില്‍ ഒന്ന് ജയിച്ചതാ, പിന്നീട് ജയം എന്തെന്ന് അറിഞ്ഞിട്ടില്ല. ഇന്ന് എഫ് സി പൂനെക്കെതിരെ ബൂട്ടുകെട്ടുമ്പോള്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ മനസില്‍ ജയം മാത്രമാണ്. എങ്ങനെയെങ്കിലും ഒന്ന് ജയിച്ചാ മതീ എന്ന മട്ടിലാണ് ടീം !

ജയമില്ലാതായപ്പോള്‍ കാണികളും ടീമിനെ കൈവിട്ടു. അവരെ തിരിച്ചുപിടിക്കാന്‍ കൂടിയാണ് ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുന്നത്. ജംഷഡ്പൂരിനെതിരെ സമനില പാലിച്ചതിന് രണ്ട് നാള്‍ക്ക് ശേഷമാണ് പൂനെക്കെതിരെ ഇറങ്ങുന്നത് എന്നതിനാല്‍ ടീം ആത്മവിശ്വാസം വീണ്ടെടുത്തട്ടുണ്ടോ എന്ന് കളത്തിലിറങ്ങിയാല്‍ മാത്രമേ അറിയാനാകു.

10 മത്സരങ്ങള്‍, ഒരു ജയം, ആറ് സമനില, മൂന്നു തോല്‍വിയുമായി ഒമ്പത് പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനത്താണ്. മറ്റു ടീമുകളുടെ ജയപരാജയങ്ങളും കണക്കിലെ കളികളുമായി പ്ലേ ഓഫിനുള്ള സാധ്യതകള്‍ അവശേഷിക്കുന്നുണ്ട്. മൂന്ന് പോയിന്റ് സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നതിനാല്‍ ഇനിയുള്ള മത്സരങ്ങളില്‍ ജയം തന്നെയാകും ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം. നിക്കോള ക്രമാരെവിച്ച്, കെസിറോണ്‍ കിസിറ്റോ എന്നിവര്‍ പുണെക്കെതിരെ കളിക്കില്ല. ഇവരുടെ അസാന്നിധ്യം മധ്യനിരയില്‍ പ്രതിഫലിക്കും. അതേസമയം, 10 മത്സരങ്ങളില്‍ ഒരു ജയം, രണ്ട് സമനില, ഏഴ് സമനിലയുള്ള പൂണെ അഞ്ചു പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്.

പ്ലേ ഓഫ് സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചിടത്താണ് പുണെ.
ശേഷിക്കുന്ന മത്സരങ്ങള്‍ ജയിച്ച് സീസണില്‍ നില മെച്ചപ്പെടുത്തുക മാത്രമാകും ലക്ഷ്യം. റോബിന്‍ സിങ്, ഡീഗോ കാര്‍ലോസ് എന്നിവര്‍ കളിച്ചേക്കില്ല. സഹില്‍ പന്‍വര്‍, നിഖില്‍ പൂജാരി എന്നിവര്‍ക്കു അവസരം ലഭിച്ചേക്കും. മാഴ്‌സെലോക്കും ആഷിഖ് കുരുണിയനുമൊപ്പം ബ്ലാസ്റ്റേഴ്‌സ് മുന്‍ താരം ഇയാന്‍ ഹ്യൂം കളത്തിലിറങ്ങാന്‍ സാധ്യത.

sijukm707@gmail.com