Connect with us

Kerala

നടവരവ് കുറക്കാന്‍ ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നു; ആവശ്യമെങ്കില്‍ ദേവസ്വം ബോര്‍ഡിനെ സഹായിക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം: ശബരിമലയില്‍ നടവരവ് കുറക്കാന്‍ ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അതേ സമയം ദേവസ്വം ബോര്‍ഡിന് പ്രതിസന്ധിയുണ്ടായാല്‍ സര്‍ക്കാര്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നത് രണ്ട് ദിവസത്തേക്ക് നിജപ്പെടുത്തണമെന്ന അഭിപ്രായം സര്‍ക്കാര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കോടതി തീരുമാനം അനുസരിക്കും. ഇത് സംബന്ധിച്ച് ശബരിമല തന്ത്രിയും മുഖ്യമന്ത്രിയും ആശയ വിനിമയം നടത്തിയതായി അറിയില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

അതേ സമയം നടവരവ് കുറഞ്ഞതില്‍ ആശങ്കയില്ലെന്ന് കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു. ക്ഷേത്രങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ക്ഷേത്ര വരുമാനം ചെലവാക്കുന്നത് ഹൈന്ദവര്‍ക്ക് വേണ്ടി തന്നെയാണ്. അടിയന്തര സാഹചര്യമുണ്ടായാല്‍ സര്‍ക്കാര്‍ സഹായിക്കുമെന്നും പത്മകുമാര് പറഞ്ഞിരുന്നു.

Latest