Connect with us

Sports

ഖത്തര്‍ ലോകകപ്പ് കൗണ്ട് ഡൗണ്‍ ആരംഭിച്ചു

Published

|

Last Updated

ദോഹ: ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിനുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചു. ഇന്നലെയാണ് കൗണ്ട് ഡൗണ്‍ ആരംഭിച്ചത്. ഇനി കൃത്യം നാലുവര്‍ഷം ആണ് ലോകകപ്പിനായുള്ളത്. 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18വരെയാണ് ഖത്തര്‍ ലോകകപ്പ്.

ലോകകപ്പ് സംഘാടകര്‍ എട്ട് കൂറ്റന്‍ സ്‌റ്റേഡിയങ്ങളാണ് ഒരുക്കുന്നത്. ഇവയെല്ലാം നിശ്ചയിച്ച കാലയളവില്‍ തന്നെ പൂര്‍ത്തിയാകുമെന്നും പറയുന്നു. ഖലീഫ ഇന്റര്‍ നാഷണല്‍ സ്‌റ്റേഡിയം ഇതിനകംതന്നെ പൂര്‍ത്തിയായിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ക്കുശേഷം കഴിഞ്ഞ മെയില്‍ ഇത് തുറക്കുകയും ചെയ്തു. ഇവിടെ വെച്ചാണ് എമിര്‍സ് കപ്പ് ഫൈനലില്‍ അല്‍ സാദും, അല്‍ റയാനും ഏറ്റുമുട്ടിയത്.
അല്‍ ബയാത്ത് സ്‌റ്റേഡിയം അല്‍ ഖോറില്‍ സ്ഥിതിചെയ്യുന്ന അല്‍ ബയാത് സ്‌റ്റേഡിയമാണ് എട്ടു സ്‌റ്റേഡിയങ്ങളിലെ വമ്പന്‍. ഏതാണ്ട് 60,000ത്തോളം കാണികളെ സ്‌റ്റേഡിയത്തില്‍ ഉള്‍ക്കൊള്ളും.

ടെന്റുകളുടെ മാതൃകയില്‍ നിര്‍മിക്കുന്ന സ്‌റ്റേഡിയം ലോകകപ്പോടെ ശ്രദ്ധേയമാകുമെന്നാണ് കണക്കുകൂട്ടല്‍. ലോകകപ്പ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടക്കുന്ന ഏറ്റവും ചെറിയ രാജ്യമെന്ന ബഹുമതിയും ഖത്തറിനെ കാത്തിരിക്കുന്നുണ്ട്.
1.5 മില്യണ്‍ കാഴ്ചക്കാര്‍ ഖത്തറിലെത്തുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. ഇതുകൂടാതെ കോടിക്കണക്കിന് ആളുകള്‍ ടെലിവിഷനിലൂടെയും കളി കാണും.

ലോകകപ്പ് ഖത്തറിന് ലഭിച്ച മികച്ച അവസരമാണെന്നും ഫുട്‌ബോള്‍, ടൂറിസം തുടങ്ങി രാജ്യത്തിന്റെ കഴിവുകള്‍ ലോകത്തിന് കാണിച്ചുകൊടുക്കാന്‍ കഴിയുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോ പറഞ്ഞു.
സ്‌റ്റേഡിയങ്ങളുടെ പൂര്‍ത്തീകരണവും സന്ദര്‍ശകര്‍ക്കായുള്ള സൗകര്യം ഒരുക്കലുമാണ് രാജ്യത്തിന്റെ പ്രധാന വെല്ലുവിളി.
വലിയ രീതിയിലുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ ഖത്തറിലെങ്ങും നടന്നുവരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
സ്‌റ്റേഡിയങ്ങള്‍ മാത്രമല്ല, സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ മിനുക്കുപണിയിലും പുതിയ കെട്ടിട നിര്‍മാണവുമൊക്കെയായി ഒരുക്കത്തിലാണ്.