Connect with us

Malappuram

ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പുതുവസ്ത്രങ്ങള്‍ നല്‍കി

Published

|

Last Updated

മഅ്ദിൻ പബ്ലിക് സ്‌കൂളിൽ നടന്ന ശിശുദിന പരിപാടി മലപ്പുറം ഡി വൈ എസ് പി ജലീൽ തോട്ടത്തിൽ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: ശിശുദിനത്തില്‍ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് പുതുവസ്ത്രങ്ങല്‍ നല്‍കി മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മാതൃകയായി. ശിശുദിനത്തോടനുബന്ധിച്ച് മഅ്ദിന്‍ പബ്ലിക് സ്‌കൂളില്‍ നടന്ന പരിപാടിയിലാണ് മഅ്ദിന്‍ ബുദ്ധിമാന്ദ്യ പരിചരണ കേന്ദ്രത്തിലെ നൂറോളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പുതുവസ്ത്രങ്ങള്‍ നല്‍കിയത്.

മലപ്പുറം ഡി വൈ എസ് പി ജലീല്‍ തോട്ടത്തില്‍ ഉദ്ഘാടനം ചെയ്തു. മഹാന്മാര്‍ ജീവിതത്തിലൂടെ കാണിച്ചു തന്ന നന്മകളും സുകൃതങ്ങളും ജീവിതത്തില്‍ പകര്‍ത്താന്‍ വേണ്ടിയാണ് അവരുടെ ജന്മദിനം നാം ആഘോഷിക്കുന്നതെന്നും ചാച്ചാജിയുടെ കുട്ടികളോടുള്ള കരുണയും സ്‌നേഹവും നമുക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. മഅ്ദിന്‍ സെക്രട്ടറി പരി മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. നൗഫല്‍ മാസ്റ്റര്‍ കോഡൂര്‍ സന്ദേശ പ്രഭാഷണം നടത്തി.

കോഴിക്കോട് സി ആര്‍ സി അസി. പ്രൊഫ. ഡോ. ശിവരാജ് എല്‍ ബിംബെ, റിഹാബിലിറ്റേഷന്‍ ഓഫീസര്‍ ഗോപിരാജ് പി. വി, സീനിയര്‍ പ്രിന്‍സിപ്പല്‍ ഉണ്ണിപ്പോക്കര്‍ മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ സൈതലവിക്കോയ. പി, അബ്ബാസ് സഖാഫി മണ്ണാര്‍ക്കാട്, സ്‌കൂള്‍ മാനേജര്‍ അബ്ദുര്‍റഹ്മാന്‍ ചെമ്മങ്കടവ്, സ്‌കൂള്‍ അധ്യാപകരായ സക്കീര്‍ സഖാഫി, അബ്ദുല്‍ബാരി, വിനോദ് പ്രസംഗിച്ചു.

---- facebook comment plugin here -----

Latest