Connect with us

Kerala

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസുമായി മുന്നോട്ട് പോകുമെന്ന് കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍

Published

|

Last Updated

കൊച്ചി: മഞ്ചേശ്വരം തിരഞ്ഞെടുപ്പു ക്രമക്കേട് കേസില്‍നിന്നു പിന്‍മാറുന്നില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ കേസ് പരിഗണിക്കുന്നതു ഹൈക്കോടതി ഡിസംബര്‍ മൂന്നിലേക്കു മാറ്റിവച്ചു. കേസില്‍ കക്ഷി ചേരാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.

മഞ്ചേശ്വരം എംഎല്‍എയായിരുന്ന പിബി അബ്ദുല്‍ റസാഖ് മരിച്ച സാഹചര്യത്തില്‍ കേസുമായി മുന്നോട്ടു പോകുന്നുണ്ടോയെന്ന് കോടതി സുരേന്ദ്രനോട് ചോദിച്ചിരുന്നു. കള്ളവോട്ട് നടന്നിട്ടുണ്ടെന്നും അബ്ദുല്‍ റസാഖിന്റെ തിരഞ്ഞെടുപ്പു ഫലം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണു കെ സുരേന്ദ്രന്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കേസില്‍ തീര്‍പ്പുണ്ടായശേഷം മാത്രമേ മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പു സംബന്ധിച്ച തീരുമാനങ്ങള്‍ ഉണ്ടാകൂ എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയത്.