Kerala
ശബരിമല സംഘര്‍ഷം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കേണ്ടത് സര്‍ക്കാറെന്ന് ഹൈക്കോടതി
കൊച്ചി: യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ നടന്ന അക്രമസംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കേണ്ടത് സര്‍ക്കാറിന്റെ വിവേചനാധികാരത്തില്പ്പെടുമെന്ന് ഹൈക്കോടതി. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കേണ്ടത് സര്്ക്കാറാണെന്നും ഇതില്‍ ഇടപെടുന്നതില്് പരിമിതിയുണ്ടെന്നും കോടതി വ്യക്തമാക്കി.
വീഴ്ചകള്‍ വന്നാല്‍ ചൂണ്ടിക്കാണിക്കാനെ സര്ക്കാറിനാകു. വിഷയത്തില്‍ മന്ത്രിസഭ തീരുമാനമെടുത്ത് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി. സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
---- facebook comment plugin here -----