Kerala
യുവതികളെത്തിയാല്‍ ക്ഷേത്രം അടക്കുമെന്ന വാര്‍ത്തകള്‍ തെറ്റ്: ശബരിമല തന്ത്രി
ശബരിമല: യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ ക്ഷേത്രം അടച്ചിടുമെന്ന വാര്‍ത്തകള്‍ തെറ്റെന്ന് തന്ത്രി കണ്ഠര് രാജീവര്
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ ക്ഷേത്രം അടച്ച് താക്കോല്‍ പന്തലം കൊട്ടാരത്തില്‍ ഏല്‍പ്പിക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ത്ന്ത്രി.
അമ്പലം അടച്ചിടില്ല. അമ്പലം അടച്ചിടുന്നത് ആചാരങ്ങളുടെ ലംഘനമാണ്. മാസത്തില്‍ അഞ്ച് ദിവസം പൂജ നടത്തുന്നത് ആചാരങ്ങളുടെ ഭാഗമാണ്. അതിനാല്‍ അത് മുടക്കി ക്ഷേത്രം അടച്ചിടാനാകില്ലെന്നും തന്ത്രി വ്യക്തമാക്കി.
---- facebook comment plugin here -----