Connect with us

Kerala

കേരള തീരത്തു വന്‍തിരമാലകള്‍ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

Published

|

Last Updated

തിരുവനന്തപുരം: കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലകള്‍ ആഞ്ഞടിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മീന്‍പിടുത്തക്കാര്‍ ജാഗ്രത പാലിക്കണം. ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നാശം സംഭവിക്കാതിരിക്കാന്‍ ഇവ നങ്കൂരമിടുമ്പോള്‍ അകലം പാലിക്കണം.

വിനോദ സഞ്ചാരികള്‍ തീരപ്രദേശങ്ങളില്‍നിന്നും അകലം പാലിക്കണം. കള്ളക്കടല്‍ പ്രതിഭാസത്തിന്റേയും സ്പ്രിങ് ടൈഡറിന്റേയും ഫലമായാണ് വന്‍ തിരമാലകള്‍ ഉണ്ടാകുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട് , കണ്ണൂര്‍, കാസര്‍കോട് തിരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധിക്യതര്‍ അറിയിച്ചു.

Latest