Connect with us

Kerala

മൂന്ന് പൊതുമേഖലാ ബേങ്കുകള്‍ കൂടി ലയിപ്പിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ മൂന്ന് പൊതുമേഖലാ ബേങ്കുകള്‍ കൂടി ലയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. വിജയ ബേങ്ക്, ബേങ്ക് ഓഫ് ബറോഡ, ദേന ബേങ്ക് എന്നിവയാണ് ലയിപ്പിക്കുക. ഇവ ലയിച്ചാല്‍ രാജ്യത്തെ മൂന്നാമത്തെ വലിയ ബേങ്ക് ആയി മാറും.

നേരത്തെ, അസോസിയേറ്റ് ബേങ്കുകളെ സ്‌റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിച്ചിരുന്നു. ഇതോടെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) രാജ്യത്തെ ഏറ്റവും വലിയ ബേങ്കിംഗ് സ്ഥാപനമായി മാറി. ലോകത്തെ 50 വലിയ ബേങ്കിംഗ് സ്ഥാപനങ്ങളുടെ നിരയിലേക്കും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എത്തിച്ചേര്‍ന്നിരുന്നു.

സ്‌റ്റേറ്റ് ബേങ്ക് ഓഫ് ബിക്കാനെര്‍, ജയ്പൂര്‍ (എസ് ബി ബി ജെ), സ്‌റ്റേറ്റ് ബേങ്ക് ഓഫ് ഹൈദരാബാദ് (എസ് ബി എച്ച്), സ്‌റ്റേറ്റ് ബേങ്ക് ഓഫ് മൈസൂര്‍(എസ് ബി എം) സ്‌റ്റേറ്റ് ബാങ്ക് ഓഫ് പട്യാല (എസ് ബി പി), സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ് ബി ടി), എന്നിവയെകൂടാതെ ഭാരതീയ മഹിളാ ബേങ്ക് ബി എം ബി), എന്നീ ബേങ്കുകളാണ് എസ്ബിഐയില്‍ ലയിപ്പിച്ചത്.

Latest