Connect with us

Gulf

വേള്‍ഡ് എക്‌സ്‌പോ വേദി നിര്‍മാണം ത്വരിതഗതിയില്‍

Published

|

Last Updated

ദുബൈ: മക്തൂം രാജ്യാന്തര വിമാനത്താവളത്തിന് സമീപം വേള്‍ഡ് എക്‌സ്‌പോ 2020 പ്രധാന വേദി നിര്‍മാണം ത്വരിതഗതിയില്‍. 4.38 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. അല്‍വസല്‍ നിര്‍മിതിയാണ് വേദിയുടെ പ്രധാനഭാഗം. ഇത് ഇരട്ടക്കെട്ടിടമായിരിക്കും.

അതിഥികള്‍ക്ക് വേണ്ടിയാണ് ഒരുകെട്ടിടമെങ്കില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുവേണ്ടിയാണ് രണ്ടാമത്തേത്. തൊട്ടടുത്തായി കൂറ്റന്‍ പവലിയനുകള്‍ ഉയരും. റൂട്ട് 2020 മെട്രോ ഇവിടേക്കാണ്. 30,000 സന്നദ്ധസേവകരെയാണ് എക്‌സ്‌പോ റിക്രൂട്ട് ചെയ്യുന്നത്. 7,000 പേരെ ഇതിനകം തെരഞ്ഞെടുത്തു.

Latest