Kerala
ബിഷപ്പ് ഫ്രാങ്കോ ലൈംഗിക ശേഷി കുറക്കാനുള്ള മരുന്ന് കുടിക്കുന്നുണ്ടാകും: സിസ്റ്റര്‍ അനുപമയുടെ പിതാവ്
കൊച്ചി: പരാതി നല്കിയ അന്നുമുതല്‍ തന്നെ ബിഷപ്പ് ഫ്രാങ്കോ ലൈംഗികശേഷി കുറക്കാനുള്ള മരുന്നു കഴിക്കാന്‍ തുടങ്ങികാണുമെന്ന് സിസ്റ്റര്‍ അനുപമയുടെ പിതാവ് വര്‍ഗീസ്. ഇനിയിപ്പോള്‍ കേസുമായി മുന്നോട്ട് പോയാലും അയാള്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മകള്‍ സമരത്തിന് ഇറങ്ങയതിന്റെ പേരില്‍ നാട്ടുകാരുടെയിടയില്‍ നിന്ന് എതിര്‍പ്പുകള്‍ ഉണ്ടാകുന്നുണ്ടെങ്കിലും ഇടവകയിലെ നല്ലൊരു ശതമാനവും വികാരിയച്ചനും പൂര്‍ണ്ണപിന്തുണയാണ് നല്കുന്നത്. സമരത്തിന് എത്തുന്ന എല്ലാ സിസ്റ്റര്‍മാരുടെയും കുടുംബത്തില്‍ നിന്നുള്ള പിന്തുണയൊന്നുമാത്രമാണ് അവരെ ഇത്രയും ധൈര്യത്തോടെ മുന്നോട്ട് കൊണ്ടുപോകുന്നത്. അതിനാല്‍ തന്നെ ഇപ്പോള്‍ ഇവരുടെ സര്‍വ്വചെലവുകളും വഹിക്കുന്നതും കുടുംബമാണ്. സമരത്തിനിറങ്ങിയതു മുതല്‍ മഠത്തില്‍ ഇവരെ ഒറ്റപ്പെടുത്തുകയാണെന്നും വര്‍ഗീസ് പറഞ്ഞു.







