Connect with us

Kerala

അഭിമന്യു വധം : കൊലപാതക സംഘത്തിലെ ഒരാള്‍കൂടി പിടിയില്‍

Published

|

Last Updated

കൊച്ചി: അഭിമന്യു വധത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. പള്ളുരുത്തി സ്വദേശി സനീഷ് ആണ് പിടിയിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത 15 അംഗ സംഘത്തിലെ പ്രധാനിയാണ് ഇയാള്‍.

കേസിലെ മുഖ്യപ്രതി മുഹമ്മദിനെ ചോദ്യം ചെയ്തതിലാണ് ഇയാളെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിക്കുന്നത്. കൊച്ചി സെന്‍ട്രല്‍ പോലീസാണ് സനീഷിനെ പിടികൂടിയത്. കേസില്‍ ഇനി എട്ട് പ്രതികള്‍കൂടി പിടിയിലാകാനുണ്ട്. ചുമരെഴുത്തിനെത്തുടര്‍ന്നുള്ള തര്‍ക്കത്തിനിടയിലാണ് മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിമന്യു കുത്തേറ്റ് മരിച്ചത്.

---- facebook comment plugin here -----

Latest