Connect with us

Kerala

യുവതിക്കെതിരായ ലൈംഗിക പീഡനം: ഓര്‍ത്തഡോക്‌സ് സഭാ വൈദികരുടെ ജാമ്യാപേക്ഷ തള്ളി

Published

|

Last Updated

തിരുവല്ല: കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതികളായ രണ്ട് ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളി. തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.

രണ്ടും മൂന്നും പ്രതികളായ ജോബ് മാത്യു, ജോണ്‍സണ്‍ വി.മാത്യു എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികള്‍ക്ക് ഇപ്പോള്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും ഇടയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണ് കോടതി ജാമ്യം നിഷേധിച്ചത്.

ഗൗരവതരമായ കുറ്റമാണ് വൈദികര്‍ക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നതെന്ന് കോടതി വിലയിരുത്തി. കഴിഞ്ഞ ബുധനാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. അതേസമയം, ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് വൈദികരുടെ അഭിഭാഷകന്‍ വ്യക്തമാക്കി

Latest