Connect with us

Kerala

മോദി കൊലയാളിയെന്ന പരാമര്‍ശം; സക്കറിയയെ കൈകാര്യം ചെയ്യുമെന്ന് ബിജെപി

Published

|

Last Updated

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലയാളിയെന്ന് വിശേഷിപ്പിച്ച സാഹിത്യകാരന്‍ സക്കറിയക്ക് ബിജെപിയുടെ ഭീഷണി. പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ സക്കറിയയെ കൈകാര്യം ചെയ്യാന്‍ മടിക്കില്ലെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു. സക്കറിയക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ വെസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ ബിജെപി പരാതി നല്‍കി.

സക്കറിയ പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ബിജെപി വ്യക്തമാക്കി. പാലക്കാട് നടന്ന ഒ വി വിജയന്‍ അനുസ്മരണ പരിപാടിയിലാണ് പ്രധാനമന്ത്രി കൊലയാളിയാണെന്ന പരാമര്‍ശം നടത്തിയത്. എന്നാല്‍ ബിജെപിയുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ തനിക്ക് സംരക്ഷണം ഒരുക്കേണ്ടത് സര്‍ക്കാരാണെന്നായിരുന്നു സക്കറിയയുടെ പ്രതികരണം.

Latest