Connect with us

Gulf

പശ്ചിമേഷ്യന്‍ മേഖലയിലെ സാമ്പത്തിക നില സംബന്ധിച്ച് ആശങ്കയില്ല: യൂസുഫ് അലി

Published

|

Last Updated

അബുദാബി: പശ്ചിമേഷ്യന്‍ മേഖലയിലെ സാമ്പത്തിക നില സംബന്ധിച്ച് ആശങ്കയില്ലെന്ന് പ്രമുഖ വ്യവസായിയും ലുലു ഇന്റര്‍നാഷണല്‍ മാനേജിങ് ഡയറക്ടറുമായ എം എ യൂസുഫ് അലി . ജി സി സി യിലെ സാമ്പത്തിക നില വളരെ ഭദ്രമാണ്, ഇവിടുത്തെ ഭരണാധികാരികളിലും, സാമ്പത്തിക നിലയിലും വളരെ അധികം മതിപ്പും വിശ്വാസവുമുണ്ട്. അബുദാബി വേള്‍ഡ് ട്രേഡ് സെന്ററില്‍ 148ാമത് ലുലു ഇന്റര്‍ നാഷണല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓള്‍ഡ് മാര്‍ക്കറ്റ് എന്ന നിലയില്‍ വളരെ ചരിത്ര പ്രധാനമുള്ള സ്ഥലമാണ് വേള്‍ഡ് ട്രേഡ് സെന്റര്‍. ഇവിടെ പുതിയ ഹൈപ്പര്‍ തുറക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ 150 മത്തെ ഹൈപ്പര്‍ മാര്‍ക്കറ്റും, സഈദി അറേബ്യയിലെ ഏറ്റവും വലിയ ഷോറൂം റിയാദിലെ യര്‍മൂക്കില്‍ അടുത്ത ദിവസം തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.

Latest