Connect with us

Gulf

സകാത്തുല്‍ ഫിത്വര്‍ സംവിധാനവുമായി സ്മാര്‍ട് ദുബൈ

Published

|

Last Updated

ഡോ. ആഇശ ബിന്‍ത് ബുതി ബിന്‍ ബിശ്ര്‍

ദുബൈ: സ്മാര്‍ട്ട് ദുബൈ ഓഫിസ് നവീന പദ്ധതികളുമായി ഈദുല്‍ ഫിത്വറിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു. സകാത്തുല്‍ ഫിത്വര്‍ പദ്ധതിയാണ് സ്മാര്‍ട്ട് ഓഫീസ് താമസക്കാര്‍ക്കായി ഒരുക്കുന്നത്. 28 സര്‍ക്കാര്‍ സംരംഭങ്ങളിലൂടെയും അര്‍ധ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയും സ്വകാര്യ സംരംഭങ്ങളുലൂടെയും 61 സ്മാര്‍ട്ട് സേവനങ്ങള്‍ സ്മാര്‍ട് ദുബൈ ഓഫീസ് ഒരുക്കുണ്ട്. 11 വ്യത്യസ്ത ഉപഭോക്തൃ സേവനങ്ങളിലൂടെയാണ് ഇവ ഉറപ്പുവരുത്തുന്നത്.

ദാര്‍ അല്‍ ബിര്‍ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് ഫിത്വര്‍ സകാത് സംവിധാനം ഒരുക്കുന്നത്. ദുബൈ നഗരത്തിലെ താമസക്കാര്‍ക്ക് പുതിയ ജീവിതാന്തരീക്ഷം ഒരുക്കുന്നതിനാണ് ഫിത്വര്‍ സകാത് സേവനം സ്മാര്‍ട്ടാക്കുന്നത്. നഗരത്തില്‍ വ്യാപകമായി വിവിധ ആപ്പുകളുടെ സേവനം ഉറപ്പ് വരുത്തി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശാക്തീകരിക്കുകയാണ് ലക്ഷ്യം. സ്മാര്‍ട്ട് സംവിധാനം ദുബൈ നഗരത്തിന് ആഭ്യന്തരമായി ലക്ഷ്യമിട്ടുള്ളതാണെങ്കിലും ലോകത്തിന്റെ ഏതു കോണില്‍ നിന്നും സ്മാര്‍ട് സേവനങ്ങള്‍ സ്വീകരിക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനോടൊപ്പം ഫിത്വര്‍ സകാത് സംവിധാനവും കൂടുതല്‍ ശാക്തീകരിക്കുന്നതിനും കൂടുതല്‍ ജനങ്ങള്‍ക്ക് സൗകര്യ പ്രദമായി ഇതിന്റെ ഭാഗമാകുന്നതിനും പദ്ധതി ആവിഷ്‌കരിച്ചു നടപ്പിലാകുന്നതെന്ന് സ്മാര്‍ട്ട് ദുബൈ ഓഫീസ് ഡയറക്ടര്‍ ജനറല്‍ ഡോ. ആഇശ ബിന്‍ത് ബുതി ബിന്‍ ബിശ്ര്‍ പറഞ്ഞു.

സകാത് അല്‍ ഫിത്വര്‍ പുതിയ അപ്ലിക്കേഷന്‍ സ്മാര്‍ട്ട് ദുബൈ ഓഫീസാണ് തയാറാക്കിയിട്ടുള്ളത്. ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ എന്നിവയില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്‌തെടുക്കാം. മുഴു ദിന സേവനങ്ങള്‍ ഒരുക്കുന്ന ആപ്പ് മറ്റിതര സര്‍ക്കാര്‍ സേവനങ്ങളും ഉപഭോക്താക്കള്‍ക്കായി തയ്യാറാക്കിയിട്ടുണ്ട്. ഇതിനോടകം 734,000 പേര്‍ ആപ് ഡൗണ്‍ലോഡ് ചെയ്‌തെടുത്തിട്ടുണ്ട്.

Latest