Connect with us

Sports

എഫ് എ കപ്പ് ചെല്‍സിക്ക്

Published

|

Last Updated

ലണ്ടന്‍: എഫ് എ കപ്പില്‍ ചെല്‍സി മുത്തമിട്ടു. വാശിയേറിയ പോരില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് നീലപ്പട ജേതാക്കളായത്. ഇരുപത്തിരണ്ടാം മിനുട്ടില്‍ ബെല്‍ജിയം താരം എദെന്‍ ഹസാദാണ് ചെല്‍സിയുടെ വിജയഗോള്‍ നേടിയത്.

പിന്നീട് പ്രതിരോധം ശക്തിപ്പെടുത്തി അന്റോണിയോ കോന്റെയുടെ ടീം കിരീടം ഉറപ്പാക്കി. പ്രീമിയര്‍ ലീഗ് കിരീടം കൈവിട്ട മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സീസണില്‍ മറ്റൊരു നഷ്ടമായി എഫ് എ കപ്പ്.

Latest