Connect with us

International

നേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു

Published

|

Last Updated

കാഠ്മണ്ഡു: നേപ്പാളില്‍ സൈന്യത്തിന്റെ കാര്‍ഗോ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ മരിച്ചു. കാര്‍ഗോ ആവശ്യത്തിന് ഉപയോഗിക്കുന്ന മകാലു എയറിന്റെ ഹെലികോപ്റ്റര്‍ നേപ്പാളിലെ മുക്തിനാഥിലാണ് തകര്‍ന്നുവീണത്.

സുര്‍ഖെട്ടില്‍ നിന്ന് പുറപ്പെട്ട കോപ്റ്ററുമായുള്ള ബന്ധം ഹുംലയില്‍ വെച്ച് നഷ്ടപ്പെടുകയായിരുന്നു. ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ വിവരം നേപ്പാള്‍ ആഭ്യന്തര മന്ത്രി സ്ഥിരീകരിച്ചു.