Connect with us

Kerala

എറണാകുളം -അങ്കമാലി അതിരൂപത വൈദിക സമിതിക്കെതിരെ വൈദികരുടെ പരാതി

Published

|

Last Updated

കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയുടെ വൈദിക സമിതി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് വൈദികര്‍ സിനഡിന് പരാതി നല്‍കി. വൈദിക സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പ് സുതാര്യമായിരുന്നില്ലെന്നും ചട്ടങ്ങളും മര്യാദകളും ലംഘിച്ചാണ് സമിതി പ്രവര്‍ത്തിക്കുന്നതെന്നും വൈദികര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ചുമതലപ്പെടുത്താത്ത കാര്യങ്ങളില്‍പ്പോലും വൈദിക സമിതി സെക്രട്ടറി ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍ പ്രസ്താവനകളിറക്കുകയും വൈദിക സമതിയുടെ പേരില്‍ പരാതി നല്‍കുകയും ചെയ്യുന്നുണ്ട്.

അതിരൂപതയുടെ കടം വീട്ടാനായി എല്ലാ വൈദികരും ഒരു മാസത്തെ അലവന്‍സ് സംഭാവന ചെയ്യണമെന്ന നിര്‍ദേശം ഭൂമിയിടപാട് വിവാദം അവസാനിക്കാതിരിക്കാനും കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ തുടര്‍ച്ചയായി അപമാനിക്കാനുമാണെന്ന് പരാതിയില്‍ പറയുന്നു. എറണാകുളം -അങ്കമാലി അതിരൂപതയെ പ്രതിസന്ധിയിലാക്കിയ ഭൂമി പ്രശ്‌നം അവസാനിച്ചെന്നും ഇനി എല്ലാവരും ഒരുമിച്ച് മുന്നോട്ട് നീങ്ങണമെന്നും ഈസ്റ്റര്‍ദിന സന്ദേശത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞിരുന്നു. ഈ പ്രസ്താവനെയെ തള്ളിക്കൊണ്ടാണ് വൈദികര്‍ ഇപ്പോള്‍ പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്.

Latest