Connect with us

Kerala

ചെങ്ങന്നൂരിലെ പിന്തുണ; കേരളാ കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയില്‍ തീരുമാനമായില്ല

Published

|

Last Updated

കോട്ടയം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആരെ പിന്തുണക്കണമെന്ന കാര്യത്തില്‍ ഇന്ന് ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായില്ല. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഒന്‍പതംഗ ഉപസമിതിയെ ചുമതലപ്പെടുത്തിയതായി കെഎം മാണി യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാണിയും ജോസഫും ഉപസമിതിയില്‍ ഉണ്ടെന്നാണ് വിവരം.

പിന്തുണ തേടി എല്ലാ കക്ഷികളും തങ്ങളെ സമീപിച്ചതായി മാണി പറഞ്ഞു. എന്നാല്‍ ആരെ പിന്തുണക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കേരളാ കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ പിന്തുണ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നതായാണ് വിവരം. യുഡിഎഫിനെ പിന്തുണക്കുന്നതിനെ ജോസ് കെ മാണി ഉള്‍പ്പെടെയുള്ളവര്‍ ശക്തമായി എതിര്‍ത്തതായി സൂചനയുണ്ട്.

Latest