Connect with us

Kerala

നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ നായ കടിച്ചു കീറിയ നിലയില്‍

Published

|

Last Updated

കൊല്ലം: നായ കടിച്ചു കീറിയ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തി. കൊല്ലം പുത്തൂരിലാണ് സംഭവം. മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുണ്ടെന്നാണ് വിവരം. ഇന്ന് രാവിലെയാണ് മാംസ കഷ്ണങ്ങള്‍ തെരുവുനായ്ക്കള്‍ വലിച്ചു കീറുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്. കൈയും കാലും വേറിട്ട നിലയിലായിരുന്നു മൃതദേഹം. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം തുടങ്ങി.

 

---- facebook comment plugin here -----

Latest