National
കത്‌വാ പീഡനം: പ്രതികളെ പിന്തുണച്ച രണ്ട് മന്ത്രിമാര്‍ രാജിവെച്ചു
ശ്രീനഗർ: കത്വ പീഡനക്കേസിലെ പ്രതികള്‍ക്ക് പിന്തുണയുമായി റാലി നടത്തിയ സംഭവത്തില്‍ ജമ്മു കാശ്മീരിലെ രണ്ടു ബിജെപി മന്ത്രിമാര്‍ രാജിവച്ചു. വനംമന്ത്രി ലാല്‍ സിങ്, വ്യവസായമന്ത്രി ചന്ദര്‍ പ്രകാശ് എന്നിവരാണു രാജിവച്ചത്.
സംഭവം വിവാദമായതോടെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഇവരുടെ രാജി ആവശ്യപ്പെട്ടിരുന്നു. പ്രതികള്‍ക്ക് പിന്തുണ തേടി ഹിന്ദു ഏകതാ മഞ്ച് നടത്തിയ റാലിയിലാണ് മന്ത്രിമാര്‍ പങ്കെടുത്തിരുന്നത്.







