Connect with us

Gulf

കണ്ണൂര്‍ സ്വദേശി ദോഹയില്‍ നിര്യാതനായി

Published

|

Last Updated

ദോഹ: വര്‍ഷങ്ങളായി ഖത്വറില്‍ ജോലി ചെയ്തു വന്ന കണ്ണൂര്‍ പൊയിലൂര്‍ സ്വദേശി ദോഹയില്‍ നിര്യാതനായി. മീത്തലത്ത് വീട്ടില്‍ മഹ്മൂദ് ഹാജിയാണ് (54) ഇന്നലെ രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. നജ്മ ബൂമത്വാര്‍ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോയി. ദോഹയിലെ മത, സാംസ്‌കാരിക രംഗങ്ങളുടെ സഹകാരിയും ആത്മീയ വേദികളിലെ സ്ഥിരസാന്നിധ്യവുമായിരുന്നു. ഭാര്യ: സുഹറ. മക്കള്‍: ആഇശ, മുസമ്മില്‍ (ഖത്വര്‍).

Latest