Connect with us

Ongoing News

ഭൂജല പരിപോഷണത്തിന് പ്രാധാന്യം നല്‍കണം ജലവിഭവ വകുപ്പ് മന്ത്രി

Published

|

Last Updated

തിരുവനന്തപുരം : കേരള ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റ് എംപ്ലോയീസ്  ഫെഡറേഷന്റെ 15-ാം സംസ്ഥാന സമ്മേളനം ഇന്ന് (28-02-2018) തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളില്‍ ജലവിഭവ വകുപ്പുമന്ത്രി ശ്രീ. മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്തു.

ഭൂജലം ഉപയോഗിക്കുന്നതിനോടൊപ്പം വരുംതലമുറയ്ക്കായി കരുതി വയ്ക്കുന്നതിനായി ഭൂജല പരിപോഷണത്തിനും അര്‍ഹമായ പ്രാധാന്യം നല്‍കണമെന്നും മന്ത്രി സമ്മേളനത്തില്‍ ഓര്‍മ്മിപ്പിച്ചു.

ജീവനക്കാരെയും വകുപ്പിനെയും സംബന്ധിച്ച വിഷയങ്ങള്‍ പരിഹരിക്കുന്നതിനുള്ള വിശദമായ നിവേദനം സംഘടന ബഹുമാനപ്പെട്ട മന്ത്രിക്ക് സമര്‍പ്പിച്ചു. പ്രസ്തുത സമ്മേളനത്തില്‍ ജീവനക്കാരുടെ സ്‌പെഷ്യല്‍ റൂള്‍ ഭേദഗതിക്ക് നീതിയുക്തമായ പരിഗണന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പുനല്‍കി. നെയ്യാറ്റിന്‍കര എം.എല്‍.എ ശ്രീ. ആന്‍സലന്‍ മുഖ്യപ്രഭാഷണം നടത്തി.
യാത്രയയപ്പ് സമ്മേളനം ശ്രീ. സി.കെ. നാണു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വകുപ്പിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി ഭൂജലക്ഷാമം പരിഹരിക്കാന്‍ ജീവനക്കാര്‍ മുന്നിട്ടിറങ്ങണമെന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു. ജനതാദള്‍ സെക്കുലര്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ശ്രീ. കെ. ലോഹ്യ, തിരുവനന്തപുരം ജില്ലാ എല്‍.ഡി.എഫ് കണ്‍വീനര്‍ ശ്രീ. വി. ഗംഗാധരന്‍ നാടാര്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി.

സംഘടനയുടെ പ്രസിഡന്റായി ശ്രീ. അനില്‍കുമാര്‍ കൊല്ലം, ജനറല്‍  സെക്രട്ടറിയായി ശ്രീ. എ.എസ്. രാജേഷ് തിരുവനന്തപുരം, ട്രഷററായി    ശ്രീ. ഷൈന്‍.എസ്.എച്ച്. എന്നിവരെയും തെരഞ്ഞെടുത്തു.

Latest