Connect with us

National

ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച രാഹുല്‍ എന്തുകൊണ്ടാണ് പള്ളികളില്‍ സന്ദര്‍ശനം നടത്താതിരുന്നത്:ഉവൈസി

Published

|

Last Updated

ഹൈദരാബാദ്: ഗുജറാത്തിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ കാണിച്ച താല്‍പര്യം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്തു കൊണ്ടാണ് മുസ്ലിം പള്ളികള്‍ സന്ദര്‍ശിക്കാന്‍ കാണിച്ചില്ല എന്ന ചോദ്യവുമായി ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി രംഗത്ത്,മോദിയും രാഹുലും ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചത് വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യംവച്ചുമാത്രമാണെന്നും ഉവൈസി പറഞ്ഞു.

ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന് പകരമായി ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനാണ് തിടുക്കം കൂട്ടിയത്. വരുന്ന പാര്‍ലമന്റെ്, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ എങ്ങനെയാണ് തെരഞ്ഞെടുപ്പ് പ്രചാരണ യാത്ര നടത്തേണ്ടതെന്ന് താന്‍ മോദിക്കും രാഹുലിനും കാണിച്ച് കൊടുക്കുമെന്ന് ഉവൈസി പറഞ്ഞു.

പ്രചാരണവേളയില്‍ പള്ളികളും ദര്‍ഗകളും സന്ദര്‍ശിക്കുമെന്നും പച്ചകൊടി പിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

---- facebook comment plugin here -----

Latest