Connect with us

National

മെയ്ക്ക് ഇന്‍ ഇന്ത്യ: 2020ഓടെ പത്ത് കോടി തൊഴിലവസരങ്ങളെന്ന് നീതി ആയോഗ്

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി വഴി 2020ഓടെ 10 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് നീതി ആയോഗ്. നീതി ആയോഗ് ഡയറക്ടര്‍ ജനറല്‍- ഡിഎംഇഒ ആയ അനില്‍ ശ്രീവാസ്തവയാണ് ഇക്കാര്യമറിയിച്ചത്.

മെയ്ക്ക് ഇന്‍ ഇന്ത്യയിലൂടെ കേന്ദ്ര സര്‍ക്കാര്‍ സമീപ കാലത്തായി നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ച് വരുന്നത്. രാജ്യത്ത് നിക്ഷേപ അവസരങ്ങള്‍ ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. സാങ്കേതിക വിപ്ലവത്തിന്റെ മധ്യത്തിലാണ് നമ്മള്‍ നില്‍ക്കുന്നത്. അതുകൊണ്ടു തന്നെ മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ സങ്കേതികതയുടെ സംയോജനമാണ് നടക്കുന്നത്.

ഇലക്ട്രോണിക് ഉത്പന്നനിര്‍മാണങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതോടൊപ്പം 2020ല്‍ ഇന്ത്യയെ ഇറക്കുമതിരഹിതമാക്കുകയാണ് മെയ്ക്ക് ഇന്‍ ഇന്ത്യ വഴി ലക്ഷ്യമിടുന്നതെന്നും ശ്രീവാസ്തവ വ്യക്തമാക്കി.

 

Latest