Connect with us

Gulf

ജിഞ്ചര്‍ ബ്രെഡില്‍ ബുര്‍ജ് ഖലീഫ

Published

|

Last Updated

ദുബൈ: രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് വിസ്മയമായി ജിഞ്ചര്‍ ബ്രെഡ് ബുര്‍ജ് ഖലീഫ. ലോകത്തെ ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ മാതൃകയില്‍ അഡ്രസ് ദുബൈ മറീന ഹോട്ടല്‍ ഒരുക്കിയ ഇഞ്ചി ബ്രെഡ് (ജിഞ്ചര്‍ ബ്രെഡ്) ആളുകളെ ആകര്‍ഷിക്കുന്നു
ക്രിസ്മസ്, നവവത്സരം പ്രമാണിച്ചാണ് പുതുമയാര്‍ന്ന ഈ കാഴ്ച. 14 മീറ്റര്‍ ഉയരമുള്ള ജിഞ്ചര്‍ ബുര്‍ജ് ഖലീഫ സമ്മാനപ്പെട്ടികളും വര്‍ണ വെളിച്ചവുമൊക്കെ തൂക്കി അലങ്കരിച്ചിട്ടുണ്ട്. ടെര്‍മിനല്‍ മൂന്നിലെ കോണ്‍കോഴ്‌സിന് മൂന്നിലാണ് ഈ അപൂര്‍വ സമ്മാനം.

ഇന്ത്യന്‍ ഷെഫ് അവിനാഷ് മോഹന്റെ നേതൃത്വത്തില്‍ അഡ്രസ് ദുബൈ മറീനയിലെ ആറ് പാചക വിദഗ്ധരാണ് വിസ്മയ ബുര്‍ജ് ഖലീഫക്ക് പിന്നില്‍. 432 മണിക്കൂറെടത്താണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 30,000 ജിഞ്ചര്‍ ബ്രെഡ്, 180 കിലോ ധാന്യം, 1,600 കിലോ ഐസിങ് ഷുഗര്‍, 216 ലിറ്റര്‍ തേന്‍, 23 കിലോ ഇഞ്ചിപ്പൊടി എന്നിവയാണ് ഈ വ്യത്യസ്ത ബുര്‍ജ് ഖലീഫക്ക് വേണ്ടി ഉപയോഗിച്ചത്.