Kerala
തോമസ് ചാണ്ടിക്കായി കേസ് വാദിക്കുന്നത് കോണ്‍ഗ്രസ് എംപി വിവേക് തന്‍ഖ
കൊച്ചി: തോമസ് ചാണ്ടിക്കായി കേസ് വാദിക്കാന്‍ കോണ്‍ഗ്രസ് രാജ്യസഭാ എംപി വിവേക് തന്‍ഖ ഹാജരാകും. കോണ്‍ഗ്രസ് എംപി എന്ന നിലയിലെല്ല ഒരു അഭിഭാഷകന് എന്നരീതിയിലാണ് ഇതെന്ന് വിവേക് തന്‍ഖ പറഞ്ഞു. കേരളത്തില്‍ തോമസ് ചാണ്ടിക്കെതിരെ ശക്തമായ സമരങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് കോണ്‍ഗ്രസ് എംപി തന്നെ തോമസ് ചാണ്ടിക്കായി കേസ് വാദിക്കാനെത്തുന്നത്.
എന്നാല്‍, തീര്‍ത്തും നിര്‍ഭാഗ്യകരമാണ് നടപടിയെന്ന് വിഎം സുധീരന് പറഞ്ഞു
---- facebook comment plugin here -----