Connect with us

Sports

മെസിയെക്കാള്‍ മൂല്യം കോഹ്‌ലിക്ക്‌

Published

|

Last Updated

മുംബൈ: ബാഴ്‌സലോണയുടെ സൂപ്പര്‍ ഫുട്‌ബോളര്‍ ലയണല്‍ മെസിയേക്കാള്‍ ബ്രാന്‍ഡ് മൂല്യം ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ് ലിക്ക്.
ഫോബ്‌സിന്റെ ഫാബ് 40 പട്ടികയിലാണ് വിരാട് കോഹ് ലി അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഹാസത്തെ പിന്തള്ളിയത്. ഗോള്‍ഫ്താരം റോറി മക്ലോരി, ഗോള്‍ഡന്‍ സ്‌റ്റേറ്റ് വാരിയേഴ്‌സ് ഷൂട്ടര്‍ സ്റ്റീഫന്‍ കറി എന്നിവരും വിരാടിന് പിറകിലാണ്.
ഫോബ്‌സിന്റെ കണക്ക് പ്രകാരം വിരാട് കോഹ് ലിയുടെ ബ്രാന്‍ഡ് മൂല്യം 14.5 ദശലക്ഷം യു എസ് ഡോളറാണ്. പട്ടികയില്‍ ഏഴാം സ്ഥാനത്താണ് വിരാട്.
ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററാണ് ബ്രാന്‍ഡ് മൂല്യത്തില്‍ ഒന്നാംസ്ഥാനത്ത്. 37.2 ദശലക്ഷം ഡോളര്‍.
ഫെഡററുടെ മൂല്യം 2016 ലേതിനേക്കാള്‍ 3.3 ശതമാനം ഉയര്‍ന്നിട്ടുണ്ട്.

രണ്ടാം സ്ഥാനത്ത് എന്‍ബിഎ ബാസ്‌കറ്റ് ബോള്‍ താരം ലെബ്രോന്‍ ജെയിംസ് (33.4 ദശലക്ഷം ഡോളര്‍). 1.8 ശതമാനം ബ്രാന്‍ഡ് മൂല്യം കുറഞ്ഞു.
വിരമിച്ച അത്‌ലറ്റിക്‌സ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് 27 ദശലക്ഷം യു എസ് ഡോളര്‍ ബ്രാന്‍ഡ് മൂല്യവുമായി മൂന്നാംസ്ഥാനത്താണ്. റയല്‍ മാഡ്രിഡിന്റെ ലോകഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ 21.5 ദശലക്ഷം യു എസ് ഡോളറുമായി നാലാം സ്ഥാനത്ത്.

 

Latest