Connect with us

International

ഡോണള്‍ഡ് ട്രംപിന്റെ ഏഷ്യന്‍ സന്ദര്‍ശനം നവംബര്‍ ആദ്യവാരം

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപിന്റെ ഏഷ്യന്‍ സന്ദര്‍ശനം നവംബര്‍ ആദ്യവാരം. ജപ്പാന്‍, ചൈന, ദക്ഷിണകൊറിയ, വിയറ്റ്‌നാം, ഫിലിപ്പീന്‍സ് തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളും ഹവായിയുമാണ് ട്രംപ് സന്ദര്‍ശിക്കുന്നത്. 11 ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനാണ് ട്രംപ് ഒരുങ്ങുന്നത്. നവംബര്‍ മൂന്നു മുതല്‍ 14 വരെയാണ് സന്ദര്‍ശനം.

ഉത്തരകൊറിയയുടെ ഭീഷണികള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ട്രംപിന്റെ ഏഷ്യന്‍ സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയ പ്രധാന്യമുണ്ട്. ഉത്തരകൊറിയയെ നേരിടുന്നതില്‍ ഏഷ്യന്‍ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കുകയാണ് ട്രംപിന്റെ ലക്ഷ്യമെന്നാണ് സൂചന.

Latest