Kerala
തനിക്ക് വട്ടാണെന്നു പറഞ്ഞാലും മോദിയുടെ സ്വപ്നങ്ങളെക്കുറിച്ചു പറഞ്ഞുകൊണ്ടേയിരിക്കും: കണ്ണന്താനം
പത്തനംതിട്ട:വട്ടാണെന്നു പറഞ്ഞാലും നരേന്ദ്രമോദിയുടെ സ്വപ്നങ്ങളെക്കുറിച്ചു ഞാന്‍ പറഞ്ഞുകൊണ്ടേയിരിക്കുമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം.
ഇന്ത്യയിലെ ഏറ്റവും നശിച്ച ഭരണം നടക്കുന്നതു കേരളത്തിലാണെന്നും കൊലപാതകങ്ങള്‍ നടത്തി സിപിഎം നാടിനു പേരുദോഷമുണ്ടാക്കിയെന്നും കണ്ണന്താനം കുറ്റപ്പെടുത്തി.
പത്തനംതിട്ടയില്‍ ജനരക്ഷായാത്രയുടെ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കവെയാണ് കണ്ണന്താനം കേരള സര്‍ക്കാരിനെ വിമര്‍ശിച്ചു രംഗത്തെത്തിയത്. ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും ഒരുപോലെ സംരക്ഷണം ലഭിക്കുന്ന നാടാണ് ഇന്ത്യ. മോദി അധികാരത്തില്‍ എത്തിയാല്‍ വര്‍ഗീയ കലാപമുണ്ടാകുമെന്നു പറഞ്ഞവര്‍ക്കു തെറ്റി. മൂന്നര വര്‍ഷമായിട്ടും ഇതുവരെ രാജ്യത്ത് ഒരു പള്ളി പോലും ആക്രമിക്കപ്പെട്ടിട്ടില്ലെന്നും കണ്ണന്താനം അവകാശപ്പെട്ടു.
---- facebook comment plugin here -----