Connect with us

National

ഗൗരി ലങ്കേഷിന്റെ കൊലപാതകം: ഒരാള്‍ കസ്റ്റഡിയില്‍

Published

|

Last Updated

ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ആന്ധ്രപ്രദേശ് സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. സിസിടിവി ദൃശ്യങ്ങളുമായി സാമ്യമുള്ള ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്.

കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വിപുലീകരിച്ചിരുന്നു. രണ്ട് ഇന്‍സ്‌പെക്ടര്‍മാരടക്കം 44 പേരെ പുതുതായി ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘം വിപുലീകരിച്ചത്. ചൊവ്വാഴ്ച രാത്രി ബെംഗളൂരുവിലെ വസതിയില്‍ വെച്ചാണ് ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊന്നത്.