Connect with us

Eranakulam

ഗണേഷ്‌കുമാര്‍ എംഎല്‍എ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചു

Published

|

Last Updated

ആലുവ: കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ നടനും എംഎല്‍എയുമായ കെ.ബി ഗണേഷ് കുമാര്‍ സന്ദര്‍ശിച്ചു. ഉച്ചയ്ക്ക് 12.30 ഓടെയാണ് അദ്ദേഹം ജയിലിലെത്തിയത്.

സുഹൃത്തെന്ന നിലയിലാണ് ദിലീപിനെ സന്ദര്‍ശിച്ചത്. കോടതി കുറ്റക്കാരനെന്ന് വിധിക്കുന്നത് വരെ ദിലീപിനൊപ്പമുണ്ടാകുമെന്നും ദിലീപിനെ സന്ദര്‍ശിച്ച ശേഷം ഗണേഷ്‌കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ദിലീപിന്റെ ഔദാര്യം പറ്റിയവര്‍ ഒപ്പം നില്‍ക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

സംവിധായകന്‍ രഞ്ജിത്ത്, നടന്മാരായ ജയറാം,ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, കലാഭവന്‍ ജോര്‍ജ്, സുരേഷ് കൃഷ്ണ എന്നിവര്‍ ഇന്നലെ ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചിരുന്നു.

ജാമ്യം ലഭിക്കാത്തതിനെത്തുടര്‍ന്ന് തിരുവോണ നാളിലും ദിലീപിന് ജയിലില്‍ കഴിയേണ്ടിവന്ന സാഹചര്യത്തിലാണ് നടന്മാര്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തിയത്.

ഭാര്യ കാവ്യ മാധവന്‍, മകള്‍ മീനാക്ഷി, സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ എന്നിവര്‍ കഴിഞ്ഞ ദിവസം ദീലീപിനെ കാണാന്‍ ആലുവ ജയിലിലെത്തിയിരുന്നു.

 

Latest