Connect with us

National

ആയിരം രൂപയുടെ നോട്ടുകള്‍ പുതിയ രൂപത്തില്‍ തിരിച്ചുവരുന്നു

Published

|

Last Updated

മുംബൈ: നിരോധിച്ച ആയിരം രൂപ നോട്ടുകള്‍ തിരിച്ചു വരുന്നു. പുതിയ രൂപത്തിലും ഭാവത്തിലുമുള്ള ആയിരം രൂപ നോട്ടുകള്‍ ഈ വര്‍ഷം ഡിസംബറോടെ വിതരണം ചെയ്യാനുള്ള നടപടികള്‍ അണിയറയില്‍ പൂര്‍ത്തിയായി വരുന്നതായാണ് ദേശീയമാധ്യമമായ ഡി.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പുതിയ നോട്ടിന്റെ രൂപകല്‍പന സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടക്കുന്നതായും ഏറ്റവും മികച്ച സുരക്ഷാസംവിധാനങ്ങള്‍ നോട്ടില്‍ ഉള്‍പ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ആര്‍ബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. നോട്ട് നിരോധനത്തിന് മുമ്പെ തന്നെ രണ്ടായിരം രൂപ നോട്ടുകളുടെ അച്ചടി ആര്‍ബിഐ ആരംഭിച്ചിരുന്നു. നോട്ട് നിരോധനം പ്രഖ്യാപിച്ച ശേഷമാണ് 500 രൂപ നോട്ടുകളുടെ അച്ചടി ആരംഭിച്ചത്

അഞ്ഞൂറിനും രണ്ടായിരത്തിനും ഇടയില്‍ നോട്ടുകള്‍ ഇല്ലാത്തത് സാധാരണക്കാരെ വല്ലാത്തെ ബുദ്ധിമുട്ടിക്കുന്നതായി നോട്ട് നിരോധനം തൊട്ടേ പരാതിയുണ്ടായിരുന്നു. രണ്ടായിരത്തിന് പകരം ആയിരം രൂപ നോട്ടുകള്‍ തിരിച്ചു കൊണ്ടുവരണമെന്ന് വ്യാപകമായി ആവശ്യമുയര്‍ന്നിരുന്നു

പകരം പുതിയ 2000 രൂപ, 500 രൂപ നോട്ടുകള്‍ അവതരിപ്പിച്ചു. ഈ വര്‍ഷം ആഗസ്റ്റ് 25ന് 200 രൂപ നോട്ട് പുറത്തിറക്കിയ ആര്‍ബിഐ അതേദിവസം തന്നെ പുതിയ അന്‍മ്പത് രൂപ നോട്ടും വിപണിയിലെത്തിച്ചു. ഇതിന് പിറകേയാണ് ആയിരം രൂപ നോട്ടുകള്‍ തിരിച്ചു കൊണ്ടു വരുമെന്ന് പ്രഖ്യാപിച്ചത്.

ആര്‍ബിഐക്ക് കീഴിലുള്ള മൈസൂരിലേയും പശ്ചിമബംഗാളിലെ സല്‍ബോനിയിലേയും അച്ചടിശാലകളിലുമാണ് പുതിയ നോട്ടുകളുടെ അച്ചടി നടക്കുക എന്നാണ് പുറത്തു വരുന്ന വിവരം. പ്രധാനമന്ത്രിയുടെ ഓഫീസാണ് നോട്ട് അച്ചടിക്കുന്ന വിഷയത്തില്‍ അന്തിമതീരുമാനം എടുക്കുന്നത്‌

---- facebook comment plugin here -----

Latest