Connect with us

Kerala

മഅ്ദനിയുടെ സുരക്ഷാ ചെലവ് 1,18,000 രൂപയാക്കി വെട്ടിക്കുറച്ചു

Published

|

Last Updated

ബെംഗളൂരു: പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ സുരക്ഷാ ചെലവ് 1,18,000 രൂപയായി കര്‍ണാടക വെട്ടിക്കുറച്ചു. ഈ തുക സുപ്രീം കോടതി അംഗീകരിച്ചു.  ഈ മാസം ആറുമുതല്‍ 19 വരെ മഅ്ദനിക്ക് കേരളത്തില്‍ കഴിയാം. ഈ മാസം ഒന്ന് മുതല്‍ 14 വരെ കേരളത്തില്‍ തങ്ങാനാണ് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നത്. നാല് ദിവസം കഴിഞ്ഞതിനാല്‍ സുപ്രിം കോടതി സമയം നീട്ടിനല്‍കുകയായിരുന്നു.

നേരത്തെ, മഅ്ദനിക്ക് ഭീമമായ സുരക്ഷാ ചെലവ് മുന്നോട്ടുവെച്ച കര്‍ണാടക സര്‍ക്കാര്‍ നടപടിയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.കേരള യാത്രക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് 15 ലക്ഷത്തോളം രൂപ വേണമെന്ന കര്‍ണാടക പോലീസിന്റെ ആവശ്യം പുനപ്പരിശോധിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

ചികിത്സയില്‍ കഴിയുന്ന മാതാവിനെ കാണാനും മൂത്ത മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനുമായി മഅ്ദനിക്ക് സുപ്രീം കോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചിരുന്നു. ഈ മാസം ഒന്ന് മുതല്‍ 14 വരെ കേരളത്തില്‍ തങ്ങാനാണ് സുപ്രീം കോടതി അനുമതി നല്‍കിയത്. എന്നാല്‍ 14 ദിവസത്തെ കേരള സന്ദര്‍ശനത്തിന് സുരക്ഷ ഉറപ്പാക്കുന്ന കര്‍ണാടക പോലീസിന്റെ മുഴുവന്‍ ചെലവും മഅ്ദനി വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. കര്‍ണാടക സര്‍ക്കാര്‍ ന്യായമായ തുക മാത്രമേ ഈടാക്കാവു എന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ മഅ്ദനിക്ക് സുരക്ഷ ഉറപ്പാക്കുന്ന 19 ഉദ്യോഗസ്ഥര്‍ക്ക് 13 ദിവസത്തെ ചെലവിനായി 18 ശതമാനം ജി എസ ്ടി നികുതിയും വാഹന വാടകയും ഉള്‍പ്പടെ 14,79,875.76 രൂപ നല്‍കണമെന്നാണ് കര്‍ണാടക പോലീസ് ആവശ്യപ്പെട്ടത്.