Connect with us

Ongoing News

ഏഷ്യന്‍ അത്‌ലറ്റിക്‌സില്‍ സ്വര്‍ണം നേടിയ മന്‍പ്രീത് കൗര്‍ മരുന്നടിച്ചതായി കണ്ടെത്തി

Published

|

Last Updated

ന്യൂഡല്‍ഹി: ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ ഷോട്പുട്ടില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ മന്‍പ്രീത് കൗര്‍ ഉത്തേജക മരുന്ന് പരിധോനയില്‍ കുടുങ്ങി. ദേശീയ ഉത്തേജക മരുന്നുവിരോധ ഏജന്‍സി (നാഡ) നടത്തിയ പരിശോധനയിലാണ് മന്‍പ്രീത് കൗര്‍ നിരോധിത മരുന്നായ ഡൈമീഥൈല്‍ ബ്യൂട്ടൈല്‍അമെന്‍ ഉപയോഗിച്ചതായി തെളിഞ്ഞത്.

ഇനി ബി സാമ്പിള്‍ പരിശോധനയില്‍ കൂടി പരാജയപ്പെട്ടാല്‍ മന്‍പ്രീതിന് മെഡല്‍ നഷ്ടമാകും. ജൂണില്‍ പട്യാലയില്‍ നടന്ന ഫെഡറേഷന്‍ കപ്പ് ദേശീയ ചാമ്പ്യന്‍ഷിപ്പിനിടെയാണ് മന്‍പ്രീത് നാഡയുടെ പരിശോധനക്ക് വിധേയയായത്. അടുത്ത മാസം ലണ്ടനില്‍ തുടങ്ങുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ താരം പങ്കെടുക്കുന്ന കാര്യം ഇതോടെ സംശയത്തിലായി.

ഏഷ്യന്‍ ഗ്രാന്‍പ്രീയില്‍ 18.86 മീറ്റര്‍ എറിഞ്ഞാണു മന്‍പ്രീത് ലോക ചാമ്പ്യന്‍ഷിപ്പിനു യോഗ്യത നേടിയത് . 2015ല്‍ എറിഞ്ഞ 17.96 മീറ്റര്‍ ആയിരുന്നു അതിനു മുന്‍പ് താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം.

 

---- facebook comment plugin here -----

Latest