Ongoing News
ഏഷ്യന്‍ അത്ലറ്റിക്സ്: ടിന്റു ലൂക്കയും ജിന്സണ് ജോണ്‍സണും ഫൈനലില്‍
ഭുവനേശ്വര്‍: ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരങ്ങള്‍ കുതിപ്പ് തുടരുന്നു. വനിതകളുടെ 800 മീറ്ററില്‍ ടിന്റു ലൂക്കയും പുരുഷ വിഭാഗം 800 മീറ്ററില്‍ ജിന്സണ് ജോണ്‍സണും ഫൈനലില്‍ കടന്നു. ഹീറ്റ്സില്‍ ഒന്നാമതെത്തിയാണ് ടിന്റു ഫൈനലിന് യോഗ്യത നേടിയത്. ടിന്റുവിനൊപ്പം മിനി ദാസ്, അര്‍ച്ചന എന്നിവരും ഫൈനലില്‍ മത്സരിക്കും. നൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷയായ നയന ജെയിംസിന് യോഗ്യത നേടാനായില്ല. യോഗ്യതാ റൗണ്ടില്‍ അവസാനമായാണ് നയന ഫിനിഷ് ചെയ്തത്. ഇന്ന് വൈകീട്ട് 14 ഇനങ്ങളില്‍ ഫൈനല്‍ നടക്കും.
---- facebook comment plugin here -----