Kerala
ജിഎസ്ടി: സാധനങ്ങള്‍ക്ക് എംആര്‍പിയേക്കാള്‍ ഉയര്‍ന്ന നിരക്ക് വാങ്ങാന്‍ പാടില്ല: ധനമന്ത്രി

തിരുവനന്തപുരം: ജിഎസ്ടി വന്നതോടെ കേരളത്തില്‍ 85 ശതമാനം ഉല്‍പ്പനങ്ങള്‍ക്കും വിലകുറയുകയാണ് വേണ്ടതെന്ന് ധനമന്ത്രി തോമസ് ഐസക്. പരമാവധി വിലയേക്കാള്‍(എംആര്‍പി) അധികം സാധനങ്ങള്‍ക്ക് വില ഈടാക്കാന്‍ അനുവദിക്കില്ലെന്നും ധനമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിയമം അനുസരിക്കാത്തവര്‍ത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നേരത്തെ 14.5 ശതമാനം നികുതിയുണ്ടായിരുന്ന കോഴി ഇറച്ചിക്ക് ജിഎസ്ടി വന്നതോടെ നികുതി പൂര്‍ണമായും ഒഴിവായി. അണ്‍ബ്രാന്റഡ് അരി ഉള്‍പ്പടെയുള്ള ധാന്യങ്ങള്‍ക്കും നികുതി പൂര്‍ണമായും ഒഴിവാക്കി. നികുതി കുറവിന്റെ ഗുണം വിലക്കുറവായി ജനത്തിന് കിട്ടേണ്ടതാണെന്ന് തോമസ് ഐസക് പറഞ്ഞു. 29.6 ശതമാനം നികുതിയുണ്ടായിരുന്ന ഹെയര്‍ ഓയില്‍,ടൂത്ത് പേസ്റ്റ്,സോപ്പ് എന്നിവയ്ക്ക് 12 ശതമാനം കുറഞ്ഞ് 18 ശതമാനമാക്കി.
ചരക്ക് സേവന നികുതി(ജിഎസ്ടി)ക്കു ശേഷമുള്ള 101 സാധനങ്ങളുടെ നികുതി വ്യത്യാസ പട്ടിക.