Connect with us

Kerala

സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധന: കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം

Published

|

Last Updated

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനയ്‌ക്കെതിരെ കെഎസ്‌യു നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. പിന്നാലെ എംജി റോഡ് ഉപരോധിച്ച പ്രവര്‍ത്തകര്‍ പൊലീസിനുനേരെ കല്ലേറ് നടത്തി.

കെഎസ്‌യു പ്രവര്‍ത്തകരുടെ കല്ലേറില്‍ കന്റോണ്‍മെന്റ് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍ കെ.ഇ.ബൈജുവിന് പരുക്കേറ്റു.

Latest